കട്ടപ്പന: ലോക്ക് ഡൗൺ കാലയളവിൽ വൈദ്യുതി ഉപയോഗിക്കാത്ത സമയത്തെ ഫിക്‌സഡ് ചാർജ് ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ മുതൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. പലരും സംഭരിച്ച ചരക്കുകൾ ഉപയോഗരഹിതമായി. കട്ടിയായി നശിച്ച സിമന്റിനു പകരം പുതിയവ നൽകാൻ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകണം. പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെയും സഹായിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നൽകിയെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, സെക്രട്ടറി കെ.പി. ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ അറിയിച്ചു.