ഇടുക്കി : ജില്ലയിലെ പൊലീസ് സേനയ്ക്ക് ആവശ്യമായ ശുദ്ധജലം മുത്തൂറ്റ് ഫിനാൻസ് തൊടുപുഴ റീജിയൺ ന്റെ നേതൃത്വ ത്തിൽ വിതരണം ചെയ്തു. മുത്തൂറ്റ് എം ജോർജ് ഫൌണ്ടേഷനിൽ നിന്നും അനുവദിച്ച 3000 ബോട്ടിൽ മിനറൽ വാട്ടർ മുത്തൂറ്റ് ഫിനാൻസ് തൊടുപുഴ റീജിയണൽ മാനേജർ സണ്ണി എം ജോസഫ് ജില്ലാ പൊലീസ് മേധാവി പി.കെ മധുവിനു കൈ മാറി. എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ എഎസ്പി. എൻ രാജൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജ്ജ്, മുത്തൂറ്റ് ആർഎഎം റോണി അബ്രഹാം, ചെറുതോണി ബ്രാഞ്ച് മാനേജർ രാജേഷ് പി കെ, റീജിയൺ ഓഫീസ് അസിസ്റ്റന്റ് മാനേജർ ഗണേഷ് മഹാദേവൻ, സ്റ്റാഫ് രാഹുൽ രവി തുടങ്ങിയവർ പങ്കെടുത്തു.