തൊടുപുഴ: ശ്രീ ഗോകുലം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും മാസ്കുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ആയിരം മാസ്കുകൾ നൽകി ശ്രീ ഗോകുലം ചിട്സ് ആൻഡ് ഫിനാൻസ് കമ്പനി ഗ്രൂപ്പ് ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ നിർവഹിച്ചു. ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് മാസ്കുകൾ ഏറ്റുവാങ്ങി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലും മാസ്കുകൾ വിതരണം ചെയ്യുമെന്ന് പുഷ്പാംഗദൻ പറഞ്ഞു. ഗോകുലം ഗ്രൂപ്പ് ഇടുക്കി റീജിയണൽ എ.ജി.എം നിഷിൽ കുമാറും ഒപ്പമുണ്ടായിരുന്നു.