abraham

തൊടുപുഴ: രോഗബാധിതനായ മകന് മെഡിക്കൽ ബാഗ് വാങ്ങാൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോയ പിതാവ് ലോറിയിടിച്ച് മരിച്ചു. തൊടുപുഴ അഞ്ചിരി അള്ളുങ്കൽ എബ്രഹാമാണ് (വക്കച്ചൻ- 54) മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെ പാല കിഴതടിയൂർ റൗണ്ടാനയിലായിരുന്നു അപകടം. എബ്രഹാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ നാട്ടുകാരും പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിയും രാത്രി പത്തോടെ മരിക്കുകയായിരുന്നു. ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മകന് മെഡിക്കൽ ബാഗ് വാങ്ങാൻ കാരിത്താസ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു എബ്രഹാം. കൂലിപ്പണിയെടുത്താണ് ഇയാൾ മകന്റെ ചികിത്സയും വീട്ടുചിലവുകളും നടത്തിയിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്‌കാരം നടത്തി. ഭാര്യ: റോസിലി. മക്കൾ: ജോയ്‌സി, ജോജി.