കട്ടപ്പന: നരിയംപാറ ക്ഷീരോത്പാദക സഹകരണ സംഘം കർഷകർക്ക് സഹായധനം വിതരണം ചെയ്തു. ലോക്ക് ഡൗണിൽ കാലിത്തീറ്റ ലഭിക്കാത്തതും വില വർധനയും ക്ഷീരകർഷകരെ ബാധിച്ചിരുന്നു. ബുദ്ധിമുട്ട് പരിഹരിക്കാനാണ് തുക നൽകിയതെന്നു പ്രസിഡന്റ് എബ്രഹാം ജോസഫ്, സെക്രട്ടറി ബോണി ജോർജ് എന്നിവർ പറഞ്ഞു.