കട്ടപ്പന: സ്പ്രിൻക്ലർ കരാർ റദ്ദാക്കണമെന്നും അഴിമതിക്കാതെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. ഒൻപത് പഞ്ചായത്തിലെയും കട്ടപ്പന നഗരസഭയിലേയും ബി.ജെ.പി. ഓഫീസുകൾക്കുമുമ്പിൽ പ്ലക്കാർഡുകളുമായി സാമൂഹിക അകലം പാലിച്ചായിരുന്നു പ്രതിഷേധം. ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ, എസ്. സുരേഷ്, പി.ആർ. ബിനു, പ്രസാദ് അമ്യതേശ്വരി, സുരേഷ് തെക്കേകുറ്റ്, സുജിത്ത് ശശി, സനിൽ സഹദേവൻ, എം.എൻ. മോഹൻദാസ്, പ്രസാദ് വിലങ്ങുപാറ, എം.പി. മോഹൻദാസ്, വൈഖരീ ജി.നായർ, അനന്തു മങ്ങാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.