നെടുങ്കണ്ടം: കൊവിഡിനെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന നെടുങ്കണ്ടം മലനാട് കാർഷിക ഗ്രാമ വികസനബാങ്കിലെ അംഗങ്ങൾക്കായി പലിശ പൂർണ്ണമായും ഒഴിവാക്കി സ്വർണ്ണ പണയ വായ്പ നൽകുന്നു. മൂന്നുമാസത്തേക്കണ് വായ്പ നൽകുന്നത്. പരമാവധി 30000 രൂപ വരെ പലിശ ഇല്ലാതെ വായ്പ ലഭിക്കും. മേയ് 31 വരെ ആവശ്യക്കാർക്ക് സ്വർണ്ണ പണയ വായ്പ വിതരണം ചെയ്യും. ആവശ്യമുള്ളവർ ബാങ്കിന്റെ നെടുങ്കണ്ടം, രാജകുമാരി, പുറ്റടി എന്നീ പ്രാഞ്ചുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.