മുട്ടം: തുടങ്ങനാട് റാണിഗിരി കവലയിൽ പലചരക്ക്,പഴം,പച്ചക്കറി, ഉണക്കമീൻ കച്ചവടം നടത്തുന്ന സ്ഥാപനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണക്കമീൻ കച്ചവടം നടത്തുന്നതെന്ന് പരിശോധനയിൽ കണ്ടെതിയതിനെ തുടർന്ന് ഉടൻ പരിഹരിക്കണമെന്ന് അധികൃതർ സ്ഥാപന ഉടമക്ക് നിർദേശം നൽകി.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥൻ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.ലോക്ക് ഡൗണിന്റെ മറവിൽ ഇവിടെ നിന്ന് അമിതമായ വിലയ്ക്കാണ് ഉണക്കമീൻ വില്പന നടത്തുന്നതെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.