തൊടുപുഴ: ജില്ലയിലെ 692 റേഷൻ കടകളിലൂടെയുള്ള സൗജന്യ റേഷൻ വിതരണം 97 ശതമാനം പൂർത്തിയായതായി ജില്ലാ സപ്ളൈ ആഫീസർ അജയചന്ദ്രൻ അറിയിച്ചു. കേന്ദ്രവിഹിതം അനുസരിച്ച് വാതിൽപ്പടി വിതരണവും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3087.2 മെട്രിക് ടൺ റേഷനാണ് വിതരണം ചെയ്തത്. സാമൂഹിക അടുക്കളകളിലേക്ക് 8791 കിലോ അരി നൽകി. അതിഥി തൊഴിലാളികൾക്ക് അഞ്ച് കിലോ അരി, നാലു കിലോ ആട്ട എന്ന ക്രമത്തിൽ വിതരണം ചെയ്തു വരുന്നു. അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തിവരുന്നുണ്ട്. 14 ഇടങ്ങളിൽ ഇതുവരെ ക്രമക്കേടുകൾ കണ്ടെത്തി. കുടുംബശ്രീ മുഖേന റേഷൻ കടകളിലെ ജീവനക്കാർക്കും കോട്ടൺ മാസ്‌കുകൾ വിതരണം ചെയ്തിട്ടുണ്ട്.