ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കിലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നൂറ് പി.പി.ഇ കിറ്റുകൾ ജില്ലാ കളക്ടർ എച്ച്. ദിനേശനെ ഏൽപ്പിച്ചു. ലയൺസ് ക്ളബ് പ്രസിഡന്റ് കെ.എൻ. മുരളി, മറ്റ് ഭാരവാഹികളായ ജെയിൻ അഗസ്റ്റിൻ, കെ.ജെ. കുര്യൻ, വി.ജെ. ജോസഫ് എന്നിവർ ചേർന്നാണ് കിറ്റുകൾ കൈമാറിയത്.