savola
ചിത്രം. അടിമാലിയില്‍ വഴിയോര കച്ചവടക്കാര്‍ 4 കിലോ സവാള 100 രൂപ യെന്നെഴുതി വില കൂട്ടി വിലക്കുന്നു

അടിമാലി: വഴിയോര കച്ചവടക്കാർ അടിമാലിയിൽ അമിതവില വാങ്ങുന്നതായി പരാതി. സവാള, ഉരുളകിഴങ്ങ് തുടങ്ങിയവയ്ക്ക് കിലോയ്ക്ക് അഞ്ച് രൂപയിലധികം കൂട്ടിയാണ് വഴിയോര കച്ചവടക്കാർ വിൽക്കുന്നത്. മറ്റ് കടകളിൽ സവാള 20, ഉരുളക്കിഴങ്ങ് 35 രൂപയ്ക്ക് വിൽക്കുമ്പോൾ വഴിയോര കച്ചവടക്കാർ ഇത് കിലോയ്ക്ക് 25 നും 40നുമാണ് വിൽക്കുന്നത്. നാല് കിലോ സവാള 100 രൂപയെന്നും രണ്ടര കിലോ കിഴങ്ങ് 100 രൂപ എന്ന രീതിയിലുമാണ് വഴിയോര കച്ചവടക്കാർ ആളുകളെ വലയിലാക്കുന്നത്. വഴിയോര കച്ചവടക്കാർ വില കുറച്ചാണ് വിൽക്കുന്നത് എന്ന വിശ്വാസത്തിൽ സാധരണക്കാർ ഇത് വാങ്ങും. ഇത്തരത്തിൽ ലോക്ക് ഡൗൺ കാലത്ത് വറുതിയിൽ കഴിയുന്ന സാധാരണക്കാരെ കൊള്ളയടിക്കുകയാണ് വഴിയോര കച്ചവടക്കാർ. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.