കട്ടപ്പന: കട്ടപ്പനയിലെ വ്യാപാര സ്ഥാപനമായ ഗായത്രി ഡിസൈൻസിനെതിരെ വ്യാജപ്രചരണമാണ് നടക്കുന്നതെന്ന് ഉടമ എൻ.വി. സജീവ്, ലീഗൽ അഡ്വൈസർ അഡ്വ. ജോഷി മണിമല എന്നിവർ പറഞ്ഞു. ഗ്രീൻ സോണിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന സർക്കാർ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 20ന് സ്ഥാപനം ശുചീകരിക്കുകയും 21ന് രാവിലെ തുറന്നു പ്രവർത്തിക്കുകയുമായിരുന്നു. എന്നാൽ ഇളവുകൾ പിൻവലിച്ചതോടെ ഉച്ചകഴിഞ്ഞ് സ്ഥാപനം അടയ്ക്കുകയും ചെയ്തു. മുൻകൂട്ടി ഡിസൈൻ ചെയ്തതും ഓർഡർ ചെയ്തതുമായ വസ്ത്രങ്ങളാണ് വിൽപന നടത്തിയത്. തെറ്റിദ്ധാരണ മൂലമാണ് കട തുറന്ന് പ്രവർത്തിച്ചത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും എൻ.വി. സജീവ് പറഞ്ഞു.