തൊടുപുഴ: കേരള യൂത്ത് ഫ്രണ്ട്- എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്‌ക് വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മധു നമ്പൂതിരി തൊടുപുഴ സി.ഐ സുധീർ മനോഹറിനും എസ്.ഐ സാഗർ എം.പിയ്ക്കും നൽകി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജുണീഷ് കള്ളിക്കാട്ട്, ജോമി കുന്നപ്പള്ളി, ആന്റോ ഓലിക്കരോട്ട്, വിജയ് ചേലാക്കണ്ടം എന്നിവർ പങ്കെടുത്തു.