തൊടുപുഴ: ടൗൺ സർവീസ് സഹകരണബാങ്കിലെ എ ക്ലാസ് അംഗങ്ങളിൽ കൊവിഡ്-19 ന്റെ ലോക്ക് ഡൗൺ മൂലം കെടുതി അനുഭവിക്കുന്നവർക്ക് 31-5-2020 വരെ സ്വർണപണയത്തിന്റെ ഈടിന്മേൽ മൂന്ന് മാസക്കാലാവധിക്ക് 25,000 രൂപയിൽ അധികരിക്കാത്ത തുക പലിശരഹിത വായ്പയായി നൽകും. കൂടാതെ തൊടുപുഴ താലൂക്കിലെ ഡയാലിസിസ് നടത്തിവരുന്ന രോഗികൾ ബാങ്കുമായി ബന്ധപ്പെട്ടാൽ, അവരുടെ വാഹനവാടകയുടെ രസീത് ഹാജരാക്കുന്ന പക്ഷം വാടക സൗജന്യമായി ബാങ്കിൽ നിന്ന് നൽകുന്നതാണെന്ന് പ്രസിഡന്റ് കെ. ദീപക് അറിയിച്ചു.