thankaraj
തങ്കരാജ്

മറയൂർ: വാറ്റ്ചാരായവുമായി ഒരാൾ പിടിയിൽ. ആനക്കാൽപെട്ടി ചിന്നവര സ്വദേശി തങ്കരാജാണ് (30) പിടിയിലായത്. മറയൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മറയൂർ എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തങ്കരാജിന്റെ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒരു ലിറ്റർ വാറ്റുചാരായവും രണ്ട് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതിയെ ഇന്ന് ദേവികുളം കോടതിയിൽ ഹാജരാക്കും.