തൊടുപുഴ : റസിഡൻസ് അസോസിയേഷനിലെ കാടുംബാംഗങ്ങൾക്ക് ബിജെപി മാസ്ക്കുകൾ വിതരണം ചെയ്തു.തൊടുപുഴ മുനിസിപ്പാലിറ്റി 9ാം വാർഡിൽ
പുലരി റസിഡൻന്റ്‌സ് അസോസിയേഷനിലെ 58 കുടുംബങ്ങളിലെ 175 അംഗങ്ങൾക്കുള്ള മാസ്‌ക്കുകൾ ബിജെപി
മണ്ഡലം ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ അസോസിയേഷൻ പ്രസിഡന്റ് ജി.ഹരിദാസിന് കൈമാറി . അസോസിയേഷൻ സെക്രട്ടറി പി.എം. ഫ്രാൻസിസ്, ബജെപി ബൂത്ത് പ്രസിഡന്റ് എൻ.ജി. സിജു, സെക്രട്ടറി പി.എ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.