തൊടുപുഴ : കല്ലൂർക്കാട്ടെ കർഷക കൂട്ടായ്മ വറുതിയുടെ നാളുകളെ നേരിടാൻ മരച്ചീനി കൃഷിയിലേയ്ക്കും കടന്നു. തന്റെ പിതാവിന്റെ സ്ഥാപനം കൊവിഡ് രോഗികൾക്കു വിട്ടു നൽകാൻ തയ്യാറാണെന്നറിയിച്ച കോസ്‌മോപൊളിറ്റൻ ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്റെ പാടത്ത് വർഷങ്ങളായി നെൽകൃഷി നടത്തി വരുന്നതിനു പുറമേയാണ് അദ്ദേഹത്തിന്റെ തന്നെ രണ്ടര ഏക്കർ പുരയിടത്തിൽ മരച്ചീനി കൃഷി കൂടി ഇറക്കിയത്. പി.ഡി ഫ്രാൻസീസ് നേതൃത്വം നൽകുന്ന കർഷക കൂട്ടായ്മ വർഷങ്ങളായി നെൽകൃഷിയിൽ സജീവമാണ്. ഒപ്പം കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ബുധനാഴ്ച ചന്തയും പ്രസിദ്ധമാണ്. റോയി മുണ്ടിയത്ത്, റോയി വട്ടക്കുഴി, പൊന്നപ്പൻ, രവി, ,അഭിലാഷ് വലരിയിൽ പയസു് വട്ടക്കുഴി, ജോസു് ആത്രശ്ശേരി, കുഞ്ഞേട്ടൻ കാരക്കുന്നേൽ ,ജോണി നെല്ലിക്കുന്നേൽ , ഷാജി വെട്ടുപാറ ,മാത്യു നടുക്കടി എന്നിവർ നേതൃത്വം നൽകുന്നു.