തൊടുപുഴ : ബിജെപി ഇടുക്കി ജില്ലാകമ്മിറ്റിയും, കേരള സർക്കാർ ആയുഷ് ഹോമിയോ വകുപ്പും, ജില്ലാ ഹോമിയോ ആശുപത്രി മുട്ടവും സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ മുൻസിപ്പാലിറ്റി ആറാം വാർഡിൽ നടത്തിയ പ്രതിരോധ മരുന്ന് വിതരണം ബിജെപി ജില്ലാ പ്രസിഡന്റ് കെ. എസ്. അജി നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത മോഹൻ നഴ്‌സിംഗ് അസിസ്റ്റന്റ് ആരിഫ പി. എന്നിവരെ ജില്ലാ സെക്രട്ടറി ബി. വിജയകുമാർ പൊന്നാടയണിയിച്ചു ആദരിച്ചു. , വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരഷോത്തമൻ, ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം,ജനറൽ സെക്രട്ടറി എൻ. വേണഗോപാൽ , യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, യുവമോർച്ച മുൻസിപ്പൽ പ്രസിഡന്റ് ബി. വിശാഖ്, ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു