beautiparlour
ലോക്ക് ഡൗൺ നിയമം ലംഘിച്ച് പ്രവർത്തിച്ച പള്ളിക്കവലയിലെ ബ്യൂട്ടി പാർലർ , ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിക്കുന്നു.

കട്ടപ്പന : പള്ളിക്കവല ഭാഗത്തു ലോക്ക് ഡൗൺ നിയമം ലംഘിച്ച് പ്രവർത്തിച്ച ബ്യൂട്ടിപാർലറിൽ (പുരുഷൻമാരുടെയും സ്ത്രീകളുടെയും ) ആരോഗ്യ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. സ്ഥാപനം അടച്ചിട്ട് പുറം വാതിലിലൂടെ ആൾക്കാരെ അകത്തു കയറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ബ്യൂട്ടിപാർലർ അടപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.. കട്ടപ്പന നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി മേരി, വിനേഷ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.