mask
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന 1600 ക്ഷീര കർഷകർക്കുമുള്ള മുഖാവരണങ്ങൾ പ്രസിഡന്റ് മർട്ടിൽ മാത്യു ക്ഷീരവികസന ഓഫീസർക്ക് കൈമാറുന്നു

തൊടുപുഴ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്നഎല്ലാ ക്ഷീര കർഷകരുടെയും സുരക്ഷയെ മുൻനിർത്തി ക്ഷീര വികസന ഓഫീസ് മുഖേന മുഖാവരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് മർട്ടിൽ മാത്യു 1600 മാസ്‌ക്കുകൾ ക്ഷീരവികസന ഓഫീസർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ദിവസേന 2000 ത്തോളം ഫേസ് മാസ്‌ക്കുകൾ നിർമ്മിച്ചു നൽകാൻ കഴിയുന്ന യൂണിറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭക ഗ്രൂപ്പ് മുഖേന പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടൈന്നും പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഗതി മന്ദിരങ്ങളിൽ ലോക്ക് ഡൗൺ കാരണം ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം നേരിട്ടതിനെ തുടർന്ന് അരിയും മറ്റ് അവശ്യ ഭക്ഷ്യ വസ്തുക്കളും അതാത് ബ്ലോക്ക് ഡിവിഷൻ മെമ്പർമാരുടെ നേതൃത്വത്തിൽ എത്തിച്ച് നൽകി. നിരീക്ഷണത്തിലുള്ളവർ, അഗതികൾ, അന്യസംസ്ഥാന തൊഴിലാളികൾ മുതലായവർക്ക് ഗ്രാമപഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചൺ വഴി വിതരണം ചെയ്ത സൗജന്യ ഊണ് ഒന്നിന് അഞ്ച് രൂപ എന്ന നിരക്കിൽ പഞ്ചായത്തുകൾക്ക് അനുവദിക്കുന്നതിന് തീരുമാനിച്ചതായി സെക്രട്ടറി ഭാഗ്യരാജ് കെ.ആർ. അറിയിച്ചു.