ഇടുക്കി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്കായി കളക്ടറേറ്റിലേക്ക് ഇന്നു മുതൽ മൂന്ന് കെഎസ്ആർടിസി ബസുകൾ പ്രത്യേക സമയ ക്രമം പാലിച്ച് സർവീസ് ആരംഭിക്കുന്നു. തൊടുപുഴയിൽ നിന്ന് ചെറുതോണിക്ക് ആദ്യ ബസ് രാവിലെ 7 നും രണ്ടാമത്തെ ബസ് 8.10 നും കട്ടപ്പനയിൽ നിന്ന് കുയിലിമലക്ക് രാവിലെ 8. 40 ന് ഒരു ബസുമാണ് സർവീസ് നടത്തുന്നത്.
മൂന്ന് ബസ്സുകളും വൈകിട്ട് 05.10 ന് തിരികെ സർവീസ് ആരംഭിക്കും. ബസ്സുകൾ വാടക വ്യവസ്ഥയിൽ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ജീവനക്കാർ പണം നൽകേണ്ടതില്ല. ബസ്സുകളിൽ യാത്ര ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ഐഡന്റിറ്റി കാർഡ് കരുതണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം, വ്യക്തിശുചിത്വ മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കുകയും വേണം.
ബസ്സിലെ മൂന്നു സീറ്റുകൾ ഉള്ള ഭാഗത്ത് മദ്ധ്യയഭാഗത്തെ സീറ്റും രണ്ടു സീറ്റുകൾ ഉള്ള ഭാഗത്ത് ഒരു സീറ്റും ഒഴിച്ച് ഇടേണ്ടതാണ്. നിന്ന് യാത്ര ചെയ്യാൻ പാടില്ല.
സമയക്രമം ;
തൊടുപുഴ ചെറുതോണി (2ബസ് )
തൊടുപുഴ 07.00, 08.10
മുട്ടം 07.15, 08.25
മൂലമറ്റം 07.40, 08.50
നാടുകാണി 08.20, 09.30
കുളമാവ് 08.30, 09.40
പാറമട 08.40, 09.50
കുയിലിമല 08.50, 10.00
ചെറുതോണി 09.00, 10.10
കട്ടപ്പന കുയിലിമല (1ബസ് )
കട്ടപ്പന 08.40
നിർമല സിറ്റി 08.55
വാഴവര 09.00
എട്ടാംമൈൽ 09.05
പത്താം മൈൽ 09.15
ഇടുക്കി 09.35
ചെറുതോണി 09.40
കുയിലിമല 09.50