കുടയത്തൂർ:കോളപ്ര അടൂർമല തുഷാരഗിരി ഡയറി ഫാമിൽ കൊവിഡിന്റെ അതീവ ജാഗ്രതയിലും രണ്ട് പുതിയ അഥിതികൾ എത്തി.കോളപ്ര പിണക്കൽ ഡോ:കെ സോമന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ എച്ച്എഫ് വിഭാഗത്തിൽപ്പെട്ട പശു ജന്മം നൽകിയ ഇരട്ട കുട്ടികളാണ്അസാധാരണമായിട്ടാണ് പശുക്കളിൽ ഇരട്ട കുട്ടികൾ പിറക്കുന്നത്.ഫാമിൽ തന്നെയുണ്ടായ പശുവിന്റെ കടിഞ്ഞൂൽ പ്രസവമാണിത്.നൂറോളം പശുക്കൾ വേറെയുമുണ്ട് ഫാമിൽ.ലോക്ക് ഡൗൺ ആണെങ്കിലും മാസ്ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും അമ്മയെയും മക്കളെയും കാണാൻ നിരവധി ആളുകൾ എത്തി. ഫാം ഉടമ ഡോ:കെ സോമൻ സാക്ഷരത മിഷൻ മുൻ അസി:ഡയറക്ടറും ധന്വന്തരി ആയുർവേദ ഗ്രൂപ്പിന്റെ ജനറൽ മാനേജരും എസ് എൻ ഡി പി തൊടുപുഴ യൂണിയൻ വൈസ് ചെയർമാനാണ്.