മുട്ടം: ലോക്ക് ഡൗൺ ജാഗ്രത നിർദേശം മറികടന്ന് വിവാഹത്തിന് ആളുകൾ കൂട്ടം ചേർന്നതിന് വധുവിന്റെ പിതാവിനെയിരെ കേസെടുത്തു. മുട്ടം പി സി ടി കോളനി കണിയാൻകുടി മോഹനന്റെ പേരിലാണ് പൊലീസ് കേസ് ചാർജ് ചെയ്തത്.ഇന്നലെയായിരുന്നു മോഹനന്റെ മകളുടെ വിവാഹം.ഈരാറ്റുപേട്ട സ്വാദേശിയായിരുന്നു വരൻ. ലോക്ഡൗണ് ജാഗ്രതയുള്ളതിനാൽ 20 ൽ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ചേ വിവാഹം നടത്താവൂ എന്ന് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ മോഹനനെ അറിയിച്ചിരുന്നു.ഇതേ തുടർന്ന് വരന്റെ വീട്ടിൽ നിന്ന് 9 പേർ മാത്രമേ എത്തിയുള്ളു.എന്നാൽ വിവാഹത്തിന് വരൻ വധൂഗൃഹത്തിൽ എത്തിയപ്പോൾ കോവിഡും ലോക്ക് ഡൗണും ജാഗ്രത നിർദ്ദേശവും എല്ലാം അയൽ വാസികൾ മറന്നു.അവർ വരനെ കാണാൻ കൂട്ടത്തോടെഎത്തി.ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ വീടിന്റെ മുറ്റത്തും ചുറ്റുവട്ടങ്ങളിലുമായി 70 ഓളം ആളുകൾ.ഇവരാരും തന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതോടെ ലോക്ഡൗണ് നിർദ്ദേശങ്ങൾ പൂർണമായും ലംഘിച്ചെന്ന ആരോഗ്യ വകുപ്പ് കണ്ടെത്തി.തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം മുട്ടം പൊലീസ് വധുവിന്റെപിതാവിന്റെ പേരിൽ കെസെടുക്കുകയായിരുന്നു.