തൊടുപുഴ: കൊവിഡ് ബാധിച്ച ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർ കഴിഞ്ഞ ദിവസവും ആശുപത്രിയിലെത്തി ഡ്യൂട്ടി നോക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേരെ ഡോക്ടർ ചികിത്സിച്ചിട്ടുണ്ട്.ഇവർ ചികിത്സിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർക്കും രോഗം ബാധിച്ചതായി തെളിഞ്ഞത്.
ഈ മാസം 15നാണ് ഡോക്ടറെ കാണാൻ വീട്ടമ്മ എത്തിയത്. വീട്ടമ്മയുടെ മൈസൂരുവിൽ നിന്നെത്തിയ മകനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതയായ ഏലപ്പാറ സ്വദേശിനിയുടെ വീട്ടിൽ പാലും മുട്ടയും നൽകിയിരുന്ന പ്രദേശവാസിയായ 54കാരിയാണ് മറ്റൊരു രോഗബാധിത. ആശാ പ്രവർത്തക കൂടിയായ ഇവർ വീട്ടമ്മ ആശുപത്രിയിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നതായും സൂചനയുണ്ട്.