തൊടുപുഴ : മുൻഗണന വിഭാഗംറേഷൻ കാർഡുകൾക്കുള്ള (പിങ്ക് കാർഡ്) അതിജീവനക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. അതി ജീവനക്കിറ്റ് മാനുവൽ/ഒറ്റിപി രീതിയിൽ ആയതിനാൽറേഷൻകാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽഫോണുമായിവേണംറേഷൻ കടകളിൽ എത്തേണ്ടത്.റേഷൻകാർഡിന്റെ അവസാന നമ്പർ അടിസ്ഥാനത്തിലാണ് വിതരണം നടത്തുന്നത്. ഇന്ന് 0ൽ അവസാനിക്കുന്ന നമ്പരിലുള്ളവർക്കാണ് വിതരണം നടത്തുന്നത്. തുടർ ദിവസങ്ങളിൽ 1, 2, 3 എന്ന ക്രമത്തിൽ വിതരണം നടത്തും. മേയ് ഒന്നിന് വിതരണം ഉണ്ടായിരിക്കുന്നതല്ല.റേഷൻകാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന കടകളിൽ നിന്നുതന്നെ കിറ്റുകൾ വാങ്ങുന്നതാണ് കൂടുതൽ അഭികാമ്യം.കേന്ദ്രസംസ്ഥാന സർക്കാരുകളും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള എല്ലാ മാർഗ്ഗനിർദ്ദേശവും പാലിച്ചുകൊണ്ടായിരിക്കണംറേഷൻ കടകളിൽ എത്തേണ്ടത്. കിറ്റ് വിതരണം സുഗമമാക്കുന്നതിന് എല്ലാവരും ആത്മാർത്ഥമായി സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ആഫീസർ മാർട്ടിൻ മാനുവൽ അഭ്യർത്ഥിച്ചു.