തൊടുപുഴ: മർച്ചൻസ് അസോസിയേഷനും ജില്ല ആയുർവേദ മെഡിക്കൽ കമ്മിറ്റിയും സംയുക്തമായി തൊടുപുഴ സേവ്യേഴ്സ് ഹോമിൽകൊവിഡ് 19 വൈറസിനുള്ള ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. വയോജനങ്ങൾക്ക് വ്യക്തിഗത പരിശോധനയും, കണ്ണ്, രക്തം, ഷുഗർ പരിശോധനയും നടത്തി. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ടി സി രാജു തരിണിയിൽ,ജന:സെക്രട്ടറി നാസർ സൈരാ, യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി,ആയുർവേദ ഡോക്ടർമാരായ അമൽ ജി.കൃഷ്ണൻ, ദീപക്.സി.നായർ, അജീഷ് ടി അലക്സ് എന്നിവർ നേത്യത്വം നൽകി.