ചെറതോണി: ചാരായം നിർമ്മിക്കുന്നതിനായി വിട്ടിൽ സൂഷിച്ചിരുന്ന കോഡയുമായി മദ്ധ്യവയസ്‌കനെ പൊലിസ് അറസ്റ്റു ചെയതു. താന്നിക്കണ്ടം അമ്പാട്ട് പോൾ ജോൺ (67) നെയാണ് ഇടുക്കിപൊലിസ് അറസ്റ്റു ചെയ്തത്. വീടിനു പുറകിൽ ജാറുകളിലായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോഡയാണ് പിടികൂടിയത്. ഇടുക്കി സി ഐ ബി.ജയന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കോഡ കണ്ടെത്തിയത്. എസ് ഐ ടി.സി മുരുകൻ സി.പി.ഒമാരായ ബെൻസി ലാൽ, സിറിൾ ജയേഷ്, സ്റ്റാൻലി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.