തൊടുപുഴ : ആവശ്യക്കാർക്ക് കുപ്പിവെള്ളം എത്തിക്കുന്നതിൽ കൊവിഡ് ജാഗ്രതയിലും സജീവമാണ് മലങ്കരയിലുള്ള 'ഹില്ലി അക്വ' കുപ്പിവെള്ള കമ്പനി. ലോക്ക് ഡൗൺ നിർODOSശം വന്നതിനെ തുടർന്ന് വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നപ്പോഴും സംസ്ഥാന വ്യാപകമായി ആരോഗ്യമേഖലയ്ക്കും പൊലീസ് സേനയ്ക്കും മറ്റ് ആവശ്യമേഖലകളിലും കുടിവെള്ളം എത്തിക്കാനായി.സർക്കാരിന്റെ വിവിധ വകുപ്പുകൾ,ജെ സി ഐ,ലയൺസ്,റോട്ടറി ക്ലബ്, ഗാന്ധിജി സ്റ്റഡി സെന്റർ, റസിഡന്റസ് അസോസിയേഷൻ, മൂത്തൂറ്റ് ഗ്രൂപ്പ് തുടങ്ങി വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ സൗജന്യമായി വിതരണം ചെയ്യാൻ ഹില്ലി അക്വാ കുപ്പിവെള്ളമാണ് കൂടുതലായും തിരഞ്ഞെടുത്തത്. സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും വിതരണം ചെയ്യുന്നത് ഇവിടെ നിന്നുള്ള കുപ്പി വെള്ളമാണ്. അടുത്ത നാളിൽ ചെന്നെയിൽ വെള്ളപ്പൊക്ക കെടുതി ഉണ്ടായപ്പോഴും ആലപ്പുഴയിൽ പ്രളയം നാശം വിതച്ചപ്പോഴും മലങ്കര പ്ലാന്റിൽ നിന്ന് ലോഡ് കണക്കിന് കുപ്പിവെള്ളമാണ് അവിടേക്ക് എത്തിച്ചത്. മാനേജർ ജൂബിൾ മാത്യുവിന്റെ നേതൃത്വത്തിലുള്ള 13 ജീവനക്കാരാണ് പ്ലാന്റിൽ പ്രവർത്തിക്കുന്നത്.

ഒരു ദിവസം 50,000 കുപ്പികൾ

വിവിധ അളവുകളിലുള്ള 50,000 കുപ്പികളിലാണ് ഒരു ദിവസത്തെ ഉത്പാദനം.പ്ലാന്റിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഔട്ട് ലെറ്റിലൂടെയുള്ള കുപ്പിവെള്ളത്തിനും ആവശ്യക്കാർ ഏറെയാണ് സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലാണ് കമ്പനി പ്രവർത്തിക്കുന്നത്.