തൊടുപുഴ: അകാലത്തിൽ പൊലിഞ്ഞ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ ഗോകുലിനും ജയകൃഷ്ണനും കണ്ണീരോടെ വിട നൽകി.മൂലമറ്റം ചേനക്കരയിൽ ഷാജിയുടേയും ബിന്ദുവിന്റേയും മകൻ ജയകൃഷ്ണനും,കാഞ്ഞിരമറ്റം പഴമ്പിളളിൽ മനോജിന്റെയും സിന്ധുവിന്റേയും മകൻ ഗോകുലിനും ബന്ധു മിത്രാദികളും സുഹൃത്തുക്കളും കണ്ണീരോടെ വിട നൽകിയത്..ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് കാഞ്ഞാറിന് സമീപമുള്ള മാരിക്കുത്ത് വെള്ളച്ചാട്ടത്തിനരികെയുള്ള ചെങ്കുത്തായ പാറക്കെട്ടിൽ നിന്നും ജയ വീണു മരിച്ചഗോകുലും വീണ് മരിച്ചിരുന്നു.സഹോദരീ പുത്രന്മാരും അടുത്ത സുഹൃത്തുക്കളുമായിരുന്ന ഇരുവരും മരണത്തിലും ഒരുമിച്ചാണ് യാത്രയായത്. ഇന്നലെ ഉച്ചക്ക് 1 മണിയോടെ ഗോകുലിന്റെ മൃതദേഹം കാഞ്ഞിരമറ്റത്തെ വീട്ടിലെത്തിച്ച് 2 മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.ജയകൃഷ്ണന്റെ മൃതദേഹം 2.30 ന് മൂലമറ്റത്തെ വീട്ടിലെത്തിച്ച് 4 മണിയോടെയാണ് സംസ്കാരം നടത്തിയത്.ചെണ്ട മേളകലാകാരനായിരുന്നു ജയ കൃഷ്ണൻ.ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ പൊലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും നിർദേശങ്ങൾ പാലിച്ചാണ് ഇരുവരുടേയും സംസ്കാര ചടങ്ങുകൾ നടത്തിയത്.