വണ്ടിപ്പെരിയാർ : ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം' പദ്ധതി പ്രകാരം വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ 21അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് വണ്ടിപ്പെരിയാർ പൊലീസ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.കൊവിഡ് 19 ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ പാവപ്പെട്ടവർക്ക് സഹായമേകുന്ന പൊലീസിന്റെ പദ്ധതിയാണ് 'ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം' എന്നത്. സി. ഐ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. പദ്ധതി പ്രകാരം വണ്ടിപ്പെരിയാർപൊലീസ് സ്റ്റേഷൻ പരിധിയിൽ ഭക്ഷ്യധാന്യങ്ങളടങ്ങിയ 400 ൽ പരം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു.