തൊടുപുഴ: പ്രവാസികളെ തിരികെ നാട്ടിൽ എത്തിക്കുക, ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകുക, സ്പ്രിൻക്ളർ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദളിന്റെ (യു.ഡി.എഫ്) നേതൃത്വത്തിൽ തൊടുപുഴ കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് രാജ മുണ്ടയ്ക്കാട്ട്, അഡ്വ. കെ.എസ്. സിറിയക്, കെ.കെ. ഷൂക്കൂർ, വിൻസന്റ് എം.ജെ എന്നിവർ പങ്കെടുത്തു.