kpn
കട്ടപ്പന മാർക്കറ്റിൽ ഇന്നലെയുണ്ടായ തിരക്ക്.

കട്ടപ്പന: ജില്ലയിൽ കൂടുതൽ പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചിട്ടും തിരക്കൊഴിയാതെ ടൗണുകൾ. പ്രധാന ടൗണുകളിൽ അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിന് കുറവില്ല. ഇന്നലെ കട്ടപ്പന നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മാർക്കറ്റുകളിലും പ്രധാന ജംഗ്ഷനുകളിലും വലിയ ആൾക്കൂട്ടമുണ്ടായി. പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ നഗരത്തിൽ തുറന്ന അവശ്യ ഇതര സ്ഥാപനങ്ങളെല്ലാംപൊലീസ് എത്തി പൂട്ടിച്ചു. തുടർന്ന് പരിശോധനയും കർശനമാക്കിയതോടെയാണ് വാഹനത്തിരക്ക് കുറഞ്ഞത്. പ്രധാന കേന്ദ്രങ്ങളിലെ പരിശോധന ഒഴിവാക്കാൻ നഗരത്തിലെ ഇടവഴികളിലൂടെയാണ് നിരവധി പേർ നഗരത്തിലെത്തുന്നത്. അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറക്കുന്നത് ഒഴിവാക്കാൻ പരിശോധന കർശനമാക്കിയിട്ടുണ്ട്.