മണക്കാട് : മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച പച്ചക്കറി തോട്ടം തയ്യാറാക്കുന്നവർക്കായി മത്സരം സംഘടിപ്പിക്കുന്നു.ബാങ്ക് അംഗങ്ങൾബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബശ്രീ അംഗങ്ങൾ,​ ജെ.എൽ.ജി അംഗങ്ങൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മേയ് 5 ന് മുമ്പ് ബാങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.