മറയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാന്തല്ലൂർ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ കൈമാറി. കാന്തല്ലൂരിലെത്തിയ മന്ത്രി എം എം മണിക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശിവൻ രാജ് കൈമാറി. എസ് രാജേന്ദ്രൻ എം എൽ എ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹാലക്ഷമി ശിവകുമാർ. അനീഷ് വിജയൻ , തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ബാല സംഘം കീഴാന്തൂർ ഊരൂകമ്മറ്റിയിലെ കുട്ടികൾ സമാഹരിച്ച 1500 രൂപ കൈമാറി. കാന്തല്ലൂരിലെ കൂടിയേറ്റ കർഷക കുടുംബാഗവും വ്യാപാരിയുമായ കൂട്ടുങ്കൽ വീട്ടിൽ റോയി തോമസ് 20000 രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി വൈദ്യുതി മന്ത്രിയെ ഏൽപ്പിച്ചു. വിഷുവിന് കൈനീട്ടമായി ലഭിച്ച്1010 രൂപ നാലാം ക്ലാസ് വിദ്യാർത്ഥി ലിബിയ ലെനിൻ സഹോദരനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ലിബിൻ ലെനിൽ എന്നിവർ മന്ത്രിക്ക് കൈമാറി.