ചെറുതോണി: വാറ്റുപകരണങ്ങളും ചാരായവുമായി മദ്ധ്യവയസ്‌കൻ എക്‌സൈസിന്റെ പിടിയിലായി. വാഴത്തോപ്പ് വഞ്ചിക്കവല ഗിരി ജ്യോതി കോളേജിന് സമീപം കെ. എസ് ഇ ബി കോളനിയിൽ താമസിക്കുന്ന പുത്തൻ പുരയ്ക്കൽ ബെന്നി വർഗ്ഗീസ് ആണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന കെ.എസ് ഇ ബി ക്വാർട്ടേഴ്‌സിന്റെ അടുക്കളയിൽ നിന്നുമാണ് 5 ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും, കോട സൂക്ഷിക്കാനുപയോഗിച്ച ജാറുകളും പിടിച്ചെടുത്തത്. ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ സജിമോൻ കെ ഡി യും സംഘവുമാണ് പ്രതിയെ പിടികൂടിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ മാരായ രാജേഷ് നായർ ,സിജു.പി.റ്റി എക്‌സൈസ് ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവർ പങ്കെടുത്തു.