തൊടുപുഴ: ഏഴല്ലൂർ ശ്രീ നരസിംഹസ്വാമി ധർമ്മശാസ്താക്ഷേത്രത്തിൽ മേയ് 5, 6 തീയതികളിൽ നേരത്തെ നിശ്ചയിച്ചിരിക്കുന്ന ഉത്സവം, നരസിംഹജയന്തി ദിനാചരണം തുടങ്ങി എല്ലാ ആഘോഷങ്ങളും ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട്ട് മഠം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം മാറ്റിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.