road
പോക്കറ്റ് റോഡുകൾ അടച്ചിരിക്കുന്നു

കുമളി : ജില്ലയിൽകൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ തമിഴ്‌നാട് അതിർത്തി മേഖലയായ കുമളിയിൽ ശക്തമായ നിയന്ത്രങ്ങൾ പൊലിസ് ഏർപ്പെടുത്തി. എല്ലാ പോക്കറ്റ് റോഡുകളും ച് അടച്ചു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇനി കടന്നു കളയാം എന്ന് ആരും പ്രതീക്ഷിക്കണ്ട. തേക്കടിയിലേക്ക് കടക്കുന്ന വഴിയും ബ്ലോക്ക് ചെയ്തു. കോട്ടയം ഭാഗത്ത് നിന്നും കട്ടപ്പന ബ മൂന്നാർ റൂട്ടിൽ നിന്നും എത്തുന്നവരും മുരുക്കടി ആനവിലാസം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്കും പ്രധാന ജംഗ്ഷനായ കുമളി ഒന്നാം മൈൽ പ്രദേശങ്ങളിൽ കൂടിയേ കടന്ന് പോകാൻ സാധിക്കു. വന അതിർത്തികളിലുടെ തമിഴ് നാട്ടുകാർ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പരിശോധന കർശനമാക്കിയത്. വന അതിർത്തിയിലൂടെ എത്തുന്നവരെ പിടികൂടാൻ സമീപവാസികളുടെ സഹായത്തോടെ പൊലീസ് പരിശോധന ആരംഭിച്ചു. തമിഴ്‌നാട്ടിൽ നിന്നും എത്തുന്നവരെ ബന്ധുക്കൾ ബൈക്കിൽ എത്തി വീടുകളിലേക്ക് കൊണ്ട് പോകുന്നതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പോക്കറ്റ് റോഡുകൾ പൊലീസ് അടച്ചത്.