thekkumbhagam-bank
തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലിയോടനുബന്ധിച്ചു ആഘോഷം ഒഴിവാക്കി അക്ഷയപാത്രത്തിലൂടെ അരിയും പലവ്യഞ്ജനങ്ങളും നൽകുന്നതിന്റെ ഉത്ഘാടനം തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) എൻ ജെ .സ്റ്റാൻലി നിർവഹിക്കുന്നു

ആഘോഷം ഒഴിവാക്കി , അരിയും പലവ്യഞ്ജനങ്ങളും ജനങ്ങൾക്ക് നൽകി


തൊടുപുഴ : വജ്ര ജൂബിലി നിറവിലായ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ആഘോഷം ഒഴിവാക്കി അക്ഷയപാത്രത്തിലൂടെ അരിയും പലവ്യഞ്ജനങ്ങളും ജനങ്ങൾക്ക് നൽകി കോവിഡ് ലോക ജനതയുടെ ഉറക്കം കെടുത്തുന്ന സാഹചര്യത്തിൽ ഏറ്റവും ലളിതമായ രീതിയിൽ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണെന്നു ബാങ്ക് പ്രസിഡന്റും ആലക്കോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റുമായ ടോമി കാവാലവും ബാങ്ക് സെക്രട്ടറി വി ടി ബൈജുവും പറഞ്ഞു .ബാങ്കിലെ അംഗങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ അക്ഷയപാത്രം എന്ന പദ്ധതിയിലൂടെ നൽകിക്കൊണ്ടാണ് ജൂബിലി ആഘോഷിക്കുന്നത് .ഭക്ഷ്യ സാധനങ്ങൾ ആവശ്യമുള്ളവർ ബാങ്കിന്റെ ഹെഡ് ഓഫീസിലും ആനക്കയം ബ്രാഞ്ചിലും ആവശ്യാനുസരണം സാധനങ്ങൾ എടുത്തുകൊണ്ട് പോകാവുന്നതാണ് .ബാങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്നും , ബാങ്കിലെ സഹകാരികളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത് ലോക്ക് ഡൌൺ തീരുന്ന മെയ് മൂന്നു വരെ പദ്ധതി തുടരും . തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) എൻ ജെ .സ്റ്റാൻലി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് ടോമി കാവാലം ,വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ ,സെക്രട്ടറി വി ടി ബൈജു ,ഇടവെട്ടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സിബി ജോസഫ് ,ഗ്രാമ പഞ്ചായത്തു മെമ്പർമാർ ,ബാങ്ക് ഭരണ സമിതി അംഗങ്ങൾ ,ജീവനക്കാർ ,സഹകാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങൾ അംഗങ്ങളുടെ വീടുകളിൽ എത്തിച്ചു നൽകുകയും നിർദ്ധനരായ അംഗങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തും ഇടപാടുകാർക്ക് സൗജന്യമായി മാസ്‌കുകൾ വിതരണംചെയ്തും ബാങ്ക് വിവിധ ഹെൽത്ത് പ്രോഗ്രാമുകളും സാമൂഹ്യ ക്ഷേമ പ്രവർത്തങ്ങളും നടത്തി വരുന്നയായി ഭാരവാഹികൾ പറഞ്ഞു.