കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിൽ വ്യാജമദ്യവും കോടയുമായി യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുകണ്ടം കുറ്റിക്കൽ മനോജാണ് (39) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നത്തുകല്ല് തുരുത്തേൽ ജോസഫ് സാബു രക്ഷപ്പെട്ടു. 1.45 ലിറ്റർ വ്യാജമദ്യവും 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നത്തുകല്ലിലെ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യം തയാറാക്കുന്നതിനിടെയാണ് എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി പരിശോധന നടത്തിയത്.