കട്ടപ്പന: സംസ്ഥാനത്തെ വർക്ക്‌ഷോപ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഉടമകളും ജീവനക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. വൈദ്യുതി ഫിക്‌സഡ് ചാർജ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ. ഭാസ്‌കരൻ, സെക്രട്ടറി എം.കെ. മോഹനൻ, ട്രഷറർ ജെയിംസ് ജോസഫ്, വി.എസ്. മീരാണ്ണൻ എന്നിവർ ആവശ്യപ്പെട്ടു.