കട്ടപ്പന: സ്വരാജിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടർ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമം. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി രണ്ടോടെയാണ് മോഷണശ്രമം. എ.ടി.എം. കൗണ്ടറിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും മോഷ്ടാക്കളുടെ വിരലടയാളം തിരിച്ചറിയാൻ ശ്രമം തുടങ്ങിയെന്നും കട്ടപ്പന പൊലീസ് പറഞ്ഞു.