തൊടുപുഴ: ജില്ലയിൽ ദിനംപ്രതി ക്രമാതീതമായി കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇടുക്കി കണ്ണൂരിലെ പ്രതിരോധപ്രവർത്തനങ്ങളെ മാതൃകയാക്കാനൊരുങ്ങുന്നു. ജില്ലാ അതിർത്തികൾ പൂർണമായും അടച്ച് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഇന്നലെ നടന്ന ജില്ലാ അവലോകന യോഗത്തിന് ശേഷം മന്ത്രി എം.എം. മണി ഇക്കാര്യം സൂചിപ്പിച്ചു. ഇടുക്കിയിലും കണ്ണൂരിലും പുറത്തുനിന്നെത്തിയവർക്കാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചത്. ആളുകൾ ജില്ലയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയാണ് പ്രതിരോധത്തിന് ഏറ്റവും വലിയ പോംവഴി. നിയമങ്ങൾ കർശനമാക്കിയതിനു ശേഷം കണ്ണൂരിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.


 ജില്ലയ്ക്കുള്ളിൽ ആളുകൾ പരസ്പരം ഇടപഴകുന്നത് കുറയ്ക്കാൻ കർശന പരിശോധന


 ജില്ലയ്ക്കുള്ളിലെ വാഹന ഗതാഗതത്തിനും കർശന നിയന്ത്രണം


 തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കനത്ത ജാഗ്രത


 പരമാവധി ആളുകൾ പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾ


 അത്യാവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും