തൊടുപുഴ:ജില്ലയിൽ നിലവിൽ 31 സമൂഹ അടുക്കളകളും ( കമ്മ്യൂണിറ്റി കിച്ചൺ) 10 ജനകീയ ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. ഒരെണ്ണം പഞ്ചായത്തും 30 എണ്ണം കുടുംബശ്രീയും പഞ്ചായത്തും സംയുക്തമായുമാണ് നടത്തുന്നത്. മുൻപ് 54 കിച്ചണുകൾ ഉണ്ടായിരുന്നു. ആവശ്യക്കാർ കുറഞ്ഞതിനാൽ അടുക്കളകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു.