കുമളി: കൊവിഡ്19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇടുക്കിയുടെ പ്രത്യേക ചുമതലയുള്ള ദക്ഷിണ മേഖല ഐ. ജി. ഹർഷിത അട്ടല്ലൂരിയും, സ്‌പെഷ്യൽ ആഫീസർ വൈഭവ് സക്‌സേനയും കുമളി അതിർത്തി മേഖലയിൽ സന്ദർശനം നടത്തി. സംസ്ഥാന അതിർത്തിയായ ചെക്ക് പോസ്റ്റിലും തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി ആളുകൾ കടന്നു വരാനിടയുള്ള വനാതിർത്തികളും സന്ദർശിച്ച സംഘം അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന പൊലീസ് പരിശോധനകളും നിരീക്ഷണങ്ങളും വിലയിരുത്തി.