തൊടുപുഴ: നഗരത്തിൽ തുറന്ന് പ്രവർത്തിക്കുന്ന കടയിലുള്ളവരെല്ലാം നിർബന്ധമായും ഗ്ലൗസും മാസ്‌കും കൈ കഴുകാനുള്ള സംവിധാനവും ഒരുക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അറിയിച്ചു. തുറന്ന കടകളിലെല്ലാം കർശനമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.