തൊടുപുഴ: എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോടെ ഒ.പിയിൽ രോഗികളെ പരിശോധിച്ച ഡോക്ടർ ഉൾപെടയുള്ള ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ജില്ല ആശങ്കയോടെ നോക്കി കാണണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ജില്ലാ നേതൃത്വം അറിയിച്ചു. സമൂഹവ്യാപനത്തെ കുറിച്ച് ചിന്തിക്കേണ്ട ഈ അവസരത്തിൽ അത് തടയാനും ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം തകരാതിരിക്കാനും കെ.ജി.എം.ഒ.എ ചില നിർദ്ദേശങ്ങൾ നൽകി.
1) പി.എച്ച്.സികൾ ഉൾപ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങളിലെ കൂടുതൽ ജോലിക്കാരെ റാപിഡ് ടെസ്റ്റിന് വിടുക
2) ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക. കൂടുതൽ ഡോക്ടർമാർ ക്വാറന്റിനിൽ പോകേണ്ടി വന്നാൽ ബുദ്ധിമുട്ട് ഉണ്ടാക്കും
3) ആരോഗ്യ പ്രവർത്തകരെ വാടക കെട്ടിടങ്ങളിൽ നിന്ന് ഇറക്കി വിടുന്നതിനെതിരെയും അവർക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതിനെതിരെയും കടുത്ത നടപടി എടുക്കുക
4) സംസ്ഥാന- ജില്ലാ ബോർഡറുകളിലെ ചെക്കിംഗ് കർക്കശമാക്കുക. ചരക്ക് വണ്ടിയുമായി അതിർത്തി കടക്കുന്ന ഡ്രൈവർമാരുടെ വിവരം അതത് പി.എച്ച്.സികളിൽ റിപ്പോർട്ട് ചെയ്യുക
5) വിദേശത്ത് നിന്ന് ആളുകൾ വരുമ്പോൾ കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ ആവശ്യമായി വരും. അവ എത്രയും വേഗം സജ്ജമാക്കി ആരോഗ്യവകുപ്പിന് കൈമാറുക
6) വീടുകൾ തോറും അശാസ്ത്രീയ മരുന്നുകൾ വിതരണം ചെയ്യുന്നതു ഒഴിവാക്കുക. സമൂഹവ്യാപനത്തിനും തെറ്റായ സുരക്ഷിത ബോധത്തിനും കാരണമാകും
7) അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശനം നടത്തുക. പ്രത്യേകിച്ച് 60 വയസിന് മുകളിൽ ഉള്ളവരും ആറ് വയസിൽ താഴെ ഉള്ളവരും