മുട്ടം: ലോക്ക് ഡൗൺ നിയന്ത്രണം മറികടന്ന് നിർമാണം നടത്തിയ കോൺട്രാക്ടർക്കെതിരെ മുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ചള്ളാവയൽ പാലത്തിന് സമീപം തോടിന് കുറുകെ ചെക്ക് ഡാം നിർമ്മാണം നടത്തിയതിനാണ് കേസ്. ലോക്ക് ഡൗൺ നിയന്ത്രണം മറികടന്ന് പത്തിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നതായി തൊടുപുഴ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ:കെ സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് നടപടി.കൂടാതെ ജില്ലയിലെകൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വിധ നിർമ്മാണ പ്രവർത്തികളും തടഞ്ഞു കളക്ടർ ഉത്തരവിറക്കിയിരുന്നു.