കട്ടപ്പന: മൂന്നു വാർഡുകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങൾക്ക് വീട്ടുപടിക്കൽ സഹായവുമായി ഇരട്ടയാർ പഞ്ചായത്ത്. നിയന്ത്രണങ്ങളുള്ള വാർഡുകളിലെ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ എത്തിച്ചുതുടങ്ങി. പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് സഹായ കേന്ദ്രവും തുറന്നു. വ്യാപാരികൾ, ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. അവശ്യസാധനങ്ങൾ വേണ്ടവർ അതാതു പഞ്ചായത്ത് അംഗങ്ങളെ അറിയിച്ചാൽ മതിയാകും. ഭക്ഷ്യസാധനങ്ങൾ ഇരട്ടയാർ മർച്ചന്റ്‌സ് അസോസിയേഷനാണ് എത്തിക്കുന്നത്. അവശ്യമരുന്നുകൾ ഇരട്ടയാറിലെ മെഡിക്കൽ സ്‌റ്റോർ വഴിയും ലഭ്യമാക്കും. നത്തുകല്ല്, ഉപ്പുകണ്ടം, നാങ്കുതൊട്ടി, ഇരട്ടയാർ ടൗൺ എന്നിവിടങ്ങളിലെ റേഷൻ കടകളിലെ ഗുണഭോക്താക്കൾക്ക് സന്നദ്ധ പ്രവർത്തകർ വഴിയും വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ സഹായകേന്ദ്രം പ്രവർത്തിക്കും. ഫോൺ: 8138884190.