കട്ടപ്പന: 600 മില്ലി ലിറ്റർ വ്യാജമദ്യവുമായി നെറ്റിത്തൊഴു പുത്തൻപുരയ്ക്കൽ ജിബി ജോസഫി(33) നെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. . നെറ്റിഞ്ഞൊഴു, മണിയൻപെട്ടി മേഖലയിൽ വ്യാജമദ്യ നിർമാണം വ്യാപകമാണെന്നുള്ള വിവരത്തെത്തുടർന്ന് വണ്ടൻമേട് ഇൻസ്‌പെക്ടർ സുധീഷ് കെ.തങ്കച്ചൻ, എസ്.ഐ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജിബി ജോസഫിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.