തൊടുപുഴ : ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധിയിലായ ക്ഷേമനിധിയിലെ അംഗങ്ങളായ മോട്ടോർ തൊഴിലാളികൾക്ക് തികച്ചും സൗജന്യമായി ധനസഹായം നൽകാൻ ബോർഡ് തീരുമാനിച്ചു. ബസ്,​ ഗുഡ്സ്,​ ടാക്സി,​ ഓട്ടോ തൊഴിലാളികൾക്ക് യഥാക്രമം 5000,​ 3500,​ 2500,​ 2000 രൂപാ നിരക്കിലും 1991 ലെ ഓട്ടോറിക്ഷ പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് 2000 രൂപാ നിരക്കിലും 2004 ലെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് 1000 രൂപാ നിരക്കിലുമാണ് ധനസഹായ ം പ്രഖ്യാപിച്ചത്.